ഒരില കൊഴിയുമ്പോൾ ഒരു കാലം തീരുന്നു.ഒരു പുസ്തകവും ആര്ക്കും പൂര്ണമായി മനസിലാക്കാൻ സാധിക്കുന്നില്ല, അതിനുള്ള ശ്രമമാണ് ഓരോ വായനയും.മനുഷ്യന്റെ മനസ്സും വിഭിന്നമല്ല. എത്ര പൂര്ണമായി വായിച്ചു എന്ന് കരുതിയാലും തിരക്കപെടാത്ത ഒരേട് എല്ലതിനുമുണ്ടാകും.16 വാതിലുകളുള്ള ഒരു കൊട്ടാരമായി അതിനെ സങ്കല്പിക്കാം.അതിലെ ഓരോ വാതിലുകൾ ഓരോ പ്രഭാതത്തിൽ തുറക്കുകയും അടയുകയും ചെയ്യുന്നു.ഒരു മനുഷ്യൻ ജനിക്കുമ്പോൾ ഇവയെല്ലാം തുറന്നിരിക്കുന്നു.ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതിയിൽ ഇവ ഓരോന്നായി അടയുകയും വീണ്ടും തുറക്കുകയും ചെയ്യുന്നു.
Thursday, October 31, 2013
Subscribe to:
Post Comments (Atom)
No comments:
Post a Comment