വർഷം
കാത്തിരിന്നു ഞാൻ വേനലിൽ നിന്റെയി ചിമ്മിയ കണ്ണുകൾ
ചുട്ടുപോള്ളുന്നോര പകലിന്റെ നാഭിയിൽ ഒരു തലോടലായി വന്നണയാൻ
കാറ്റുമീറനും എത്ര കൊതിച്ചു ഞാൻ തണുവിൽ നിൻ താലോടലിൽ വീണുറങ്ങീടുവാൻ
കാലമേറെ കഴിഞ്ഞു നീ വന്നില്ല വറ്റിപോയ് മമ കണ്ണുനീർ പോലും
വീണൊടിഞൊര ജീവിത ചില്ലകൾ ചേർത്ത് വെക്കാൻ സാധ്യമല്ലിനി
രാവിരിണ്ടു പകൽ വന്നു ഇലകൾ പൂക്കളും വേർപെട്ടു പോയെന്നിൽ
കരളു നീറി തുടങ്ങി ജീവന്റെ ബാക്കി വെയ്പ് ഒന്ന് മാത്രമായി
തൊലികൾ കീറിയുണങ്ങി നേരിന്റെ വേരുകൾ വേര്പെട്ടു നീങ്ങി
മരണം എൻ മുന്നിൽ നൃത്തമാടി .
കാറ്റിൽ എവടെ നിന്നോ ഞാനറിഞ്ഞു,
പണ്ട് പാടിയ കുയിലിന്റെ ഗാനം എന്റെ ഓർമയിൽ വീണുണർന്നു
കാത്തിരിപ്പിന്റെ വർഷം വരവായി വൈകിയേറെ കൊതിച്ച വർഷം
കാണുവാനെനിക്കാവതല്ലിനി നീണ്ട ജീവിത തോഴനെ,
ഹരിത വസന്തത്തിൽ വന്നൊര പ്രാണന്റെ ചിരികളിൽ ഒത്തുചേരില്ല
പടുകിളവനാം പാഴ്മരം മണ്ണിന്റെ പിടികൾ കൈവിട്ടു കുതറി വീണു
വർഷമെത്തി ചിറകോടിഞ്ഞൊര തോഴന്റെ സ്വത്വം അതേറ്റു വാങ്ങി .
No comments:
Post a Comment