Thursday, October 31, 2013

അടഞ്ഞ വാതിലുകൾ

             ഒരില കൊഴിയുമ്പോൾ ഒരു കാലം തീരുന്നു.ഒരു പുസ്തകവും ആര്ക്കും പൂര്ണമായി മനസിലാക്കാൻ സാധിക്കുന്നില്ല, അതിനുള്ള ശ്രമമാണ് ഓരോ വായനയും.മനുഷ്യന്റെ മനസ്സും വിഭിന്നമല്ല. എത്ര പൂര്ണമായി വായിച്ചു എന്ന് കരുതിയാലും തിരക്കപെടാത്ത ഒരേട്‌ എല്ലതിനുമുണ്ടാകും.16 വാതിലുകളുള്ള ഒരു കൊട്ടാരമായി  അതിനെ സങ്കല്പിക്കാം.അതിലെ ഓരോ വാതിലുകൾ ഓരോ പ്രഭാതത്തിൽ തുറക്കുകയും അടയുകയും ചെയ്യുന്നു.ഒരു മനുഷ്യൻ ജനിക്കുമ്പോൾ ഇവയെല്ലാം തുറന്നിരിക്കുന്നു.ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതിയിൽ ഇവ ഓരോന്നായി അടയുകയും വീണ്ടും തുറക്കുകയും ചെയ്യുന്നു.

Friday, June 21, 2013




വർഷം 


കാത്തിരിന്നു ഞാൻ വേനലിൽ നിന്റെയി  ചിമ്മിയ കണ്ണുകൾ

ചുട്ടുപോള്ളുന്നോര  പകലിന്റെ നാഭിയിൽ ഒരു തലോടലായി വന്നണയാൻ


കാറ്റുമീറനും എത്ര കൊതിച്ചു ഞാൻ തണുവിൽ നിൻ താലോടലിൽ വീണുറങ്ങീടുവാൻ

കാലമേറെ കഴിഞ്ഞു നീ വന്നില്ല വറ്റിപോയ് മമ കണ്ണുനീർ  പോലും


വീണൊടിഞൊര   ജീവിത ചില്ലകൾ ചേർത്ത് വെക്കാൻ സാധ്യമല്ലിനി

രാവിരിണ്ടു  പകൽ  വന്നു ഇലകൾ  പൂക്കളും വേർപെട്ടു  പോയെന്നിൽ

കരളു നീറി തുടങ്ങി ജീവന്റെ ബാക്കി  വെയ്പ് ഒന്ന് മാത്രമായി

തൊലികൾ കീറിയുണങ്ങി നേരിന്റെ വേരുകൾ വേര്പെട്ടു നീങ്ങി

മരണം എൻ  മുന്നിൽ  നൃത്തമാടി .


കാറ്റിൽ എവടെ നിന്നോ ഞാനറിഞ്ഞു,

പണ്ട് പാടിയ കുയിലിന്റെ ഗാനം എന്റെ ഓർമയിൽ വീണുണർന്നു

കാത്തിരിപ്പിന്റെ വർഷം  വരവായി വൈകിയേറെ കൊതിച്ച വർഷം


കാണുവാനെനിക്കാവതല്ലിനി നീണ്ട ജീവിത തോഴനെ,

ഹരിത വസന്തത്തിൽ വന്നൊര പ്രാണന്റെ ചിരികളിൽ ഒത്തുചേരില്ല

പടുകിളവനാം പാഴ്മരം മണ്ണിന്റെ പിടികൾ കൈവിട്ടു കുതറി വീണു


വർഷമെത്തി ചിറകോടിഞ്ഞൊര  തോഴന്റെ സ്വത്വം അതേറ്റു വാങ്ങി .